പാറശാല: ആഗോള കത്തോലിക്കാ സഭയുടെ യുവജന വർഷാഘോഷങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ എൽ.സി.വൈ.എം.പാറശാല ഫെറോനയുടെ നേതൃത്വത്തിൽ പാറശാലയിൽ യുവജന റാലിയും മഹാസംഗമവും സംഘടിപ്പിച്ചു. പാറശാല വിശുദ്ധ പത്രോസ് ഫെറോന ദേവാലയത്തിൽ നിന്നും ആരംഭിച്ച സംഗമ റാലി നെടുവൻവിള ഹോളി ട്രിനിറ്റി ചർച്ചിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം ബിഗ് എഫ്.എം. അവതാരകരായ ആർ.ജെ. ഫിറോസ്, ആർ.ജെ. സുമി എന്നിവർ ഉദ്‌ഘാടനം ചെയ്തു. എൽ.സി.വൈ.എം നെയ്യാറ്റിൻകര രൂപത ഡയറക്ടർ ഫാ. ബിനു. ടി മുഖ്യപ്രഭാഷണം നടത്തി. ഫെറോന വികാരി ഫാ. ജോസ് അനിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫെറോന പ്രസിഡന്റ് അബിൻരാജ് എസ്. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എൽ.സി.വൈ.എം. ഫെറോന ഡയറക്ടർ ഫാ. ജോസ് ഷാജി, ഫെറോന പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് സത്യദാസ്, എൽ.സി.വൈ.എം.സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി ടെന്നിസൺ, നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് അരുൺതോമസ്, അജപാലന ആനിമേറ്റർ സിൽവസ്റ്റർ എന്നിവർ പങ്കെടുത്തു. ഫെറോന കൗൺസിലർമാരായ ദീപു നസ്രത്ത് സ്വാഗതവും അനുദാസ് കൃതജ്ഞതയും രേഖപ്പെടുത്തി.