തിരുവനന്തപുരം: ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ പുതിയ പ്രസിഡന്റായി ഡോ.വി.കെ. സരസ്വതിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിതി ആയോഗ് അംഗമാണ് ഡോ. വി.കെ. സരസ്വത്. മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയും പുനഃസംഘടിപ്പിച്ചു.