കഴക്കൂട്ടം: ഈശോസഭ വൈദികനും തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് മുൻ മാനേജരും ബോട്ടണി വിഭാഗം മേധാവിയുമായിരുന്ന എറണാകുളം ഗോതുരുത്തിൽ പരേതരായ തോമസ്, എൽസി ദമ്പതികളുടെ മകൻ ഫാദർ അഗസ്റ്റിൻ കല്ലുങ്കൽ (70) നിര്യാതനായി.തിരുവനന്തപുരം ലയോള സ്‌കൂൾ, കാഞ്ഞിരപള്ളി എ.കെ.ജെ.എം സ്‌ക്കൂൾ, അരുണാചൽ പ്രദേശിലെ പലസി സ്‌കൂളുകളിൽ അദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. 2002ൽ തിരുച്ചിറപള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ഡോക്ടറേറ്റ് നേടിയ പരേതൻ കോളേജിൽ നിന്നും റിട്ടയർമെന്റ് ചെയ്യ്ത ശേഷം അട്ടപ്പാടിയിൽ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചു.തുടർന്ന് സെന്റ് സേവിയേഴ്‌സ് കോളേജിൽ തിരിച്ചെത്തിയ ശേഷം അദ്ധ്യാപന ജോലി തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളോടൊപ്പം പഠന പര്യടനത്തിനിടെ കൊടൈക്കനാലിൽ വച്ചായിരുന്നു അന്ത്യം.സംസ്‌ക്കാരം ഇന്ന് (ചെവ്വ) വൈകിട്ട് 3 മണിക്ക് തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് കാമ്പസിലെ സെമിത്തേരിയിൽ നടക്കും.
ചിത്രം: ഫാദർ അഗസ്റ്റിൽ കല്ലുങ്കൽ