തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. പേട്ട സ്വദേശി സരസമ്മയാണ് (67) മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ മണക്കാട് ജംഗ്ഷനിൽവച്ചായിരുന്നു അപകടം. ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പെട്ടെന്ന് ബൈക്ക് ബ്രേക്ക് ചെയ്തപ്പോൾ പിന്നാലെ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റ സരസമ്മയെ ഉടൻ ഫോർട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫോർട്ട് പൊലീസ് കേസെടുത്തു.