കാട്ടാക്കട: സി.പി.എം, കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ഇന്നലെ രാത്രി വ്യാപക രീതിയിൽ കല്ലേറ്. പൂവച്ചൽ കോൺഗ്രസ് മണ്ഡലം കമ്മിറ്രി പ്രസിഡന്റ് പൊന്നടത്ത് കുഴി സത്യദാസ്,കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി പൂവച്ചൽ സുകുമാരൻ നായർ,യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷാൻ,സി.പി.എമ്മിന്റെ പൂവച്ചൽ വാർഡ് മെമ്പർ ജി.ഒ.ഷാജി എന്നിവരുടെ വീടുകൾക്ക് നേരെയായിരുന്നു ആക്രമണം.പൂവച്ചൽ ജംഗ്ഷനിലുള്ള കോൺഗ്രസ് മണ്ഡലം കമ്മിറ്രി ഓഫീസിനു നേരെയും ആക്രമണമുണ്ടായി.
ഇന്നലെ ഹർത്താലുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടയിൽ തൊട്ടടുത്ത സമദർശിനി വായനശാലയിലേക്ക് കല്ലേറു നടത്തിയെന്നാരോപണം ഉയർന്നിരുന്നു. ഇതിനെതിരെ സി.പി.എം.പ്രതിഷേധ പ്രകടനം നടത്തിയെങ്കിലും തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സി.പി.എം പ്രവർത്തകരുമായി പ്രശ്നം ചർച്ച ചെയ്ത് രമ്യതയിലെത്തിയിരുന്നു.
അക്രമങ്ങൾക്ക് പിന്നിലാരൊണെന്ന് വ്യക്തമല്ല. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.