കടയ്ക്കാവൂർ: വിളബ്ഭാഗം പ്ളാവഴികം റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബസംഗമവും ശാന്തി ആഡിറ്റോറിയത്തിൽ അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വർക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ് ആദരിച്ചു. വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അസിംഹുസൈൻ, നെടുങ്ങണ്ട ട്രെയിനിംഗ് കോളേജ് പ്രൻസിപ്പൽ ഡോ. ഉഷാകുമാരി, ബ്ളോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ സബീന ശശാങ്കൻ, ചെറുന്നിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ബിനു തങ്കച്ചി, പഞ്ചായത്തംഗങ്ങളായ എൻ. വിജയകുമാർ, ജെ. ബീനാംബിക, പി. ഗോപീന്ദ്രൻ, അസോസിയേഷൻ ഭാരവാഹികളായ അഡ്വ. പ്രതാപൻ, എം.കെ.എസ്. പണിക്കർ, എൻ. സലിം, സത്യൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടത്തി.