നെയ്യാറ്റിൻകര :കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാൾ വിളബരം അറിയിച്ച് പളളിയങ്കണത്തിൽ അയ്യായിരം മൺചിരാകുകൾ തെളിഞ്ഞു. പരിപാടിക്ക് ഇടവക വികാരി ഫാ. ജോയിമത്യൂസ് തിരിതെളിച്ചു. തിരുനാളിനോടനുബന്ധിച്ച് പുതുക്കി പണിത പുതിയ അൾത്താര നെടുമങ്ങാട് റീജിയൻ കോ ഓഡിനേറ്റർ റൂഫസ് പയസലിൻ ആശീർവദിച്ചു. ഇന്നലെ രാവിലെ നടന്ന സമൂഹ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ എച്ച് പെരേര മുഖ്യകാർമ്മികത്വം വഹിച്ചു. മലങ്കര കത്തോലിക്ക സഭ പരമാധ്യക്ഷൻ കർദിനാർ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ അനുഹ്രഹ പ്രഭാഷണം നടത്തി. തുടർന്ന് 13 ദിവസം നീണ്ടു നിൽക്കുന്ന തീർഥാടനത്തിന് തുടക്കമാവും.