നെയ്യാറ്റിൻകര: എൺപത്തിയൊന്ന് വർഷം പിന്നിട്ട കെ.എസ്.ആർ.ടി.സിയുടെ പൂർവകാല ചരിത്രത്തെ സാക്ഷ്യപ്പെടുത്തിയുള്ള ഫോട്ടോ പ്രദർശനവും സെമിനാറുകളും നെയ്യാറ്റിൻകരയിൽ ആരംഭിച്ചു. ഫോട്ടോ എക്സിബിഷൻ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി എംപ്ലോയീസ് യൂണിയനും ഡോ.ജി.ആർ. പബ്ലിക് സ്കൂളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്. ജിനുകുമാറിന്റെ അദ്ധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ കെ.കെ. ഷിബു, വി. ഹരികുമാർ, ഗ്രാമം പ്രവീൺ, എ.ടി.ഒ പള്ളിച്ചൽ സജീവ്, ജി.ആർ.സ്കൂൾ മാനേജിംഗ് ട്രസ്റ്റി രവിശങ്കർ, വി. കേശവൻകുട്ടി, എൻ.കെ. രഞ്ജിത്, എസ്. ബാലചന്ദ്രൻനായർ, എസ്.എം. ഇദരീസ്, ജി. ജിജോ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ഓപ്പൺ ക്വിസ് മത്സരത്തിൽ അഭിഷേക്, പ്രീത, വി.കെ. ലേഖ എന്നിവർ വിജയികളായി. ഡോ.എ. നീലലോഹിതദാസ് സമ്മാനങ്ങൾ വിതരണം ചെയ്തു.