000

വിതുര: വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ മലയോരമേഖലകളിലെ കൃഷി ഉണങ്ങി നശിക്കുകയാണ്. വാഴ, പച്ചക്കറി, കൃഷികളാണ് വ്യാപകമായി നശിക്കുന്നത്. ചൂടും കാറ്റും കാരണം കൃഷി നശിച്ചതോടെ പല കർഷക കുടുംബങ്ങളും പട്ടിണിയിലേക്കും കടക്കെണിയിലേക്കും കൂപ്പുകുത്തിയിരിക്കുകയാണ്. ഉപജീവന മാർഗത്തിനായി ബാങ്കിൽ നിന്നും മറ്റും വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും ലക്ഷക്കണക്കിന് രൂപ പലിശയ്ക്കെടുത്തും മറ്റും കൃഷിയിറക്കിയ കർഷകർ പണം തിരിച്ചടയ്ക്കാൻ കഴിയാതെ നട്ടം തിരിയുകയാണ്. ആവശ്യത്തിന് വെള്ളവും അനുയോജ്യമായ കാലാവ സ്ഥയും മുൻകണ്ടാണ് ഒരോ കർഷകരും കൃഷിയിറക്കിയത്. എന്നാൽ പതിവിന് വിപരീതമായി മഴ ലഭിക്കാതെ വന്നതോടെ കർഷകർ പ്രതിസന്ധിയിലായി. കൃഷിയെല്ലാം കരിഞ്ഞതോടെ പ്രതീക്ഷ നഷ്ടപ്പെട്ട് കഴിയുകയാണ് കർഷകർ.

കർഷകരുടെ ജല ശ്രോതസായ തോടുകളും കുളങ്ങളും ഇതിനകം വറ്റിവരണ്ടു. കൃഷിനനയ്ക്കാൻ പോലും വെള്ളമില്ലാതായതോടെ കർഷകരുടെ പ്രതീക്ഷയും വറ്റി. കിലോമീറ്ററുകൾ താണ് ടി നദിക്കരയിൽ നിന്നും മറ്റും വാഹനത്തിൽ വെള്ളം എത്തിച്ചാണ് ഇപ്പോൾ കൃഷിനനയ്ക്കുന്നത്. ചൂടും കനത്ത കാറ്റ് വീഴ്ചയും കാരണം വാഴകൾ നിലം പതിക്കും.

കൃഷി നഷ്ടമാണെന്ന പേരിൽ വയലേലകൾ നികത് തി വാഴകൾ നട്ട വർക്കും കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന് നത്. ചൂടുമൂലം വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായ ത്തുകളിലായി പതിനായിരക് കണക്കിന് വാഴകളാണ് നശിച്ചത്. കൃഷി ഭവനുകളിലും പഞ്ചായത്ത് ഒാഫീസുകളിലും കൃ ഷി നഷ്ടപ്പെട്ടവരുടെ പരാതി പ്രളയമാണ്.

ചൂടിന്റെ ആധിക്യം മൂലം പച്ചക്കറി കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട് . കൃ ഷി നശിച്ചതോടെ ബാങ്ക് ലോൺ എടുത്തവർ വിഷമത്തിലാണ്. ഉപജീ വനമാർഗം അടയുകയും കടക്കെണിയിലാകുകയും ചെയ്തതോടെ കർഷകർ നെട്ടോട്ടമോടുകയാണ്. കൃഷികൾ നശിച്ച വിവരം ചൂണ്ടിക്കാട്ടി ബാങ്കുകളിൽ നിവേദനം നൽകിയെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.

കർഷകരെ സംരക്ഷിക്കണം

ചൂടും, കാറ്റും നിമിത്തം കൃഷി നഷ്ടപ്പെട്ടവരെ സംരക്ഷിക്കണമെന്നും, ബാങ്കുകാർ ഉദാരസമീപനം സ്വീകരിക്കണമെന്നും കർഷകസംരക്ഷണസമിതി വിതുര മേഖലാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു . അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.