kraka

വിതുര: കാസർകോട്ട് ഇരട്ടകൊലപാതകൾ നടത്തിയ പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വിതുര, ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിതുരയിൽ പ്രതിഷേധ പ്രകടനം നടത്തി. വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ്, ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശൻനായർ എന്നിവർ നേതൃത്വം നൽകി. തൊളിക്കോട്, പനയ്ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും തൊളിക്കോട്ട് പ്രകടനം നടന്നു. മണ്ഡലം പ്രസിഡന്റുമാരായ ചായംസുധാകരൻ, പനയ്ക്കോട് രവി എന്നിവർ നേതൃത്വം നൽകി.