മനസുരുകുന്ന പ്രാർത്ഥനയോടെ ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കും
പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം രാവിലെ 10.15നാണ് അടുപ്പുവെട്ട്
തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകരും
വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിക്കുന്നത് മേൽശാന്തി വിഷ്ണു നമ്പൂതിരി
ദീപം പണ്ടാരഅടുപ്പിലേക്ക് പകരുന്നത് സഹമേൽശാന്തി കേശവൻ നമ്പൂതിരി
പണ്ടാരഅടുപ്പിൽ തീപകരുമ്പോൾ ചെണ്ടമേളവും മൈക്കിലൂടെ അറിയിപ്പും ഉണ്ടാകും അതിനുശേഷമേ അടുപ്പുകളിൽ തീപകരാവൂ
ഉച്ചപൂജയ്ക്കു ശേഷം 2.15ന് പൊങ്കാല നിവേദിക്കും. തീർത്ഥം തളിക്കാൻ 250 ശാന്തിക്കാരുണ്ടാകും
രാത്രി 7.30ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 11.15നാണ് പുറത്തെഴുന്നള്ളിപ്പ്
ദേവിയുടെ ഭടന്മാരെ പ്രതിനിധീകരിക്കുന്ന കുത്തിയോട്ടബാലന്മാർ അകമ്പടി സേവിക്കും
രാത്രി 12.15ന് കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവം സമാപിക്കും