attukal-pongala


 മനസുരുകുന്ന പ്രാർത്ഥനയോടെ ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കും

 പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം രാവിലെ 10.15നാണ് അടുപ്പുവെട്ട്

 തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകരും

 വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിക്കുന്നത് മേൽശാന്തി വിഷ്ണു നമ്പൂതിരി

 ദീപം പണ്ടാരഅടുപ്പിലേക്ക് പകരുന്നത് സഹമേൽശാന്തി കേശവൻ നമ്പൂതിരി

 പണ്ടാരഅടുപ്പിൽ തീപകരുമ്പോൾ ചെണ്ടമേളവും മൈക്കിലൂടെ അറിയിപ്പും ഉണ്ടാകും അതിനുശേഷമേ അടുപ്പുകളിൽ തീപകരാവൂ

 ഉച്ചപൂജയ്ക്കു ശേഷം 2.15ന് പൊങ്കാല നിവേദിക്കും. തീർത്ഥം തളിക്കാൻ 250 ശാന്തിക്കാരുണ്ടാകും

 രാത്രി 7.30ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 11.15നാണ് പുറത്തെഴുന്നള്ളിപ്പ്

ദേവിയുടെ ഭടന്മാരെ പ്രതിനിധീകരിക്കുന്ന കുത്തിയോട്ടബാലന്മാർ അകമ്പടി സേവിക്കും

 രാത്രി 12.15ന് കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവം സമാപിക്കും