crime

കുവൈത്ത് സിറ്റി: ഗർഭം അലസിപ്പിക്കാൻ ഉപയോഗിക്കുന്ന ഗുളികളുടെ വൻശേഖരവുമായി വനിതാഡോക്ടർ പിടിയിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഡോക്ടറെ പിടികൂടിയത്. ഗുളികകൾ അനധികൃതമായി രാജ്യത്തേക്ക് കടത്തിയതിനായിരുന്നു അറസ്റ്റ്.

കുവൈത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഡോക്ടർ. ഇന്ത്യക്കാർക്കും ഫിലിപ്പൈൻസുകാർക്കും അനധികൃതമായി ഗർഭഛിദ്രത്തിനുള്ള ഗുളികകൾ നൽകിയിരുന്നതായി ഡോക്ടർ സമ്മിച്ചു. സമ്മതിച്ചു. ഒരു ഗുളികകയ്ക്ക് 23,000ലധികം രൂപയാണ് ഇൗടാക്കിയിരുന്നത്. ഇതിലൂടെ വൻതുകയാണ് ലഭിച്ചിരുന്നത്. ഡോക്ടർ ഏതുരാജ്യക്കാരിയാണെന്ന് വ്യക്തമല്ല.