state

കല്ലിയൂർ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കല്ലിയൂർ യൂണിറ്റ് 27-ാമത് വാർഷികം പുന്നമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ ചേർന്നു. യൂണിറ്റ് പ്രസിഡന്റ് എൻ. സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡി. ശ്രീധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ.ജെ. സതീഷ് ചന്ദ്രൻനായർ വരവ് ചെലവ് കണക്കും ബ്ളോക്ക് കമ്മിറ്റി സെക്രട്ടറി എസ്. ശ്രീകുമാൻ നായർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അയ്യൻ പെരുമാൾ പിള്ള, ശാന്തിവിള കൃഷ്ണൻനായർ എന്നിവർ സംസാരിച്ചു. കല്ലിയൂരിലെ വൺമാൻ ട്രഷറി പുനസ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ഡി. ശ്രീധരൻ (പ്രസിഡന്റ്), വി. ശശിധരൻ നായർ (സെക്രട്ടറി), എ.ജെ. സതീഷ് ചന്ദ്രൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.