തിരുവനന്തപുരം:പൊങ്കാല ഭക്തർക്കായി സ്പെഷ്യൽ ട്രെയിനുകളും കൂടുതൽ സ്റ്റോപ്പുകളുമൊരുക്കി റെയിൽവേ. കൊല്ലത്തേക്കും നാഗർകോവിലിലേക്കും ഇന്ന് പ്രത്യേക ട്രെയിനുകളുണ്ട്.കൊല്ലം ഭാഗത്തേക്ക് തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 2,നും 3.30നും വൈകിട്ട് 4.15നും സ്പെഷ്യൽ ട്രെയിനുണ്ട്. എല്ലാ സ്റ്റോപ്പിലും ഇത് നിറുത്തും.രണ്ടുമണിക്കൂർ കൊണ്ട് കൊല്ലത്തെത്തും. നാഗർകോവിൽ ഭാഗത്തേക്ക് ഉച്ചയ്ക്ക് 1.45ന് കൊച്ചുവേളി- നാഗർകോവിൽ പാസഞ്ചർ, വൈകിട്ട് 3ന് തിരുവനന്തപുരം - നാഗർകോവിൽ പാസഞ്ചർ, വൈകിട്ട് 4.30ന് കൊച്ചുവേളി - നാഗർകോവിൽ പൊങ്കാല സ്പെഷ്യൽ എന്നിവയുണ്ടാകും.ഇത് കൂടാതെ കൊല്ലത്തുനിന്ന് തുടങ്ങുന്ന അനന്തപുരിയും മംഗലാപുരത്തുനിന്ന് നാഗർകോവിലിലേക്കുള്ള പരശുറാമും തിരുവനന്തപുരത്തിനും നാഗർകോവിലിനും ഇടയ്ക്കുള്ള എല്ലാ സ്റ്റേഷനുകളിലും ഇന്ന് നിറുത്തും. ഇതിന് പുറമേ ദീർഘദൂര ട്രെയിനുകളായ തിരുവനന്തപുരം - നിസാമുദ്ദീൻ എക്സ്‌പ്രസ് മുരുക്കുംപുഴ, ചിറയിൻകീഴ്, കടയ്ക്കാവൂർ, വർക്കല, പരവൂർ,ഗുരുവായൂർ - ചെന്നെെ എക്സ്‌പ്രസ് കരുനാഗപ്പള്ളി,അമൃത എക്സ്‌പ്രസ് പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, മുരുക്കുംപുഴ, പേട്ട, മധുര- പുനലൂർ പാസഞ്ചർ ധനുവച്ചപുരം, അമരവിള, ബാലരാമപുരം, നേമം, മുംബയ് ജയന്തി എക്സ്‌പ്രസ് ബാലരാമപുരം, നേമം, മാവേലി എക്സ്‌പ്രസ് കടയ്ക്കാവൂർ,ചിറയിൻകീഴ്, പേട്ട, ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, മുരുക്കുംപുഴ, പേട്ട, വഞ്ചിനാട് എക്സ്‌പ്രസ് പേട്ട, തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് ചിറയിൻകീഴ്, കടയ്ക്കാവൂർ, പരവൂർ, മയ്യനാട്, തിരുവനന്തപുരം - ഗുരുവായൂർ എക്സ്‌പ്രസ് ചിറയിൻകീഴ്, കടയ്ക്കാവൂർ, കന്യാകുമാരി -പുനലൂർ എക്സ്‌പ്രസ് കൊച്ചുവേളി, കഴക്കൂട്ടം, മുരുക്കുംപുഴ, ചിറയിൻകീഴ്, കടയ്ക്കാവൂർ, പരവൂർ, മയ്യനാട് എന്നിവിടങ്ങളിലും ഇന്ന് നിറുത്തും.