prathishedham

കിളിമാനൂർ: കാസർഗോഡ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയ സി.പി.എം കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളല്ലൂരിൽ പ്രതിഷേധ പ്രകടനം നടത്തു. യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം പ്രസിഡന്റ് അനന്തുകൃഷ്ണൻ പ്രകടനത്തിന് നേതൃത്വം നൽകി. മുൻ പഞ്ചായത്തംഗം ബി. രത്നാകരൻപിള്ള, അഡ്വ. വിഷ്ണുരാജ്, കൂടാരം സുരേഷ്, അനൂപ് കേശവപുരം, പ്രേമൻ, അജീഷ് പാളയം, പ്രിൻസ്, അൽ അമീൻ, രോഹൻ, മനു എന്നിവർ സംസാരിച്ചു.