kerala-uni-info
kerala university

ടൈംടേബിൾ

25 ന് ആരംഭിക്കുന്ന ബി.എൽ.ഐ.എസ് സി (ഒരു വർഷ കോഴ്‌സ് - 2017 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ വെബ്‌സൈറ്റിൽ.

മാർച്ച് ഒന്നിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എ/എം.എസ് സി /എം.കോം / എം.എസ്.ഡബ്യൂ /എം.പി.എ/എം.എം.സി.ജെ റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.


പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.എഡ് (റെഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 5 വരെ അപേക്ഷിക്കാം.

ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇംഗ്ലീഷ്, യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം നടത്തിയ എം.ഫിൽ ഇംഗ്ലീഷ് (2017 - 2018 ബാച്ച്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.


പിഎച്ച്.ഡി നൽകി

കാർത്തിക എസ്, ദേവി എ.എൻ, ചിദംബരേശ്വരൻ എം, സുമിത്ര ശങ്കർ (ബയോടെക്‌നോളജി) തനൂജ ടി.എസ് (മാത്തമാറ്റിക്‌സ്) ശശികല വി, സന്ദീപ് കെ (ഫിസിക്‌സ്) പ്രീതി സൂസൻ തോമസ്, ആശ സൂസൻ ചാക്കോ (കെമിസ്ട്രി) പത്മജ ദേവി എസ്.എസ് (ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ്) സൈമൺ ജോർജ് (മെഡിസിൻ), ചിത്ര എസ് (എൻവയോൺമെന്റൽ സയൻസസ്) മീര ജോർജ് (സുവോളജി) മഞ്ജു എസ്, അജിത എ (ഹിസ്റ്ററി) ശ്രീദേവ് ആർ, സമ്പത്ത് എൻ (മ്യൂസിക്) ജയ്ൻ റാണി എസ്, ജിയാസ് കെ (കൊമേഴ്‌സ്) ലക്ഷ്മി എസ്, റീജ വൈ.എസ് (മലയാളം) എസ് ഷെറിൻ (ബയോകെമിസ്ട്രി) മാലിനി എസ് (ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ) ജോൺസൺ വൈ, ഇന്ദുലാൽ എസ് (ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ്) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.


പരീക്ഷാകേന്ദ്രം

25 മുതൽ ആരംഭിക്കുന്ന പാർട്ട് I & II ബി.എ (ആന്വൽ സ്‌കീം) സപ്ലിമെന്ററി പരീക്ഷകൾക്ക് ആൾ സെയിന്റ്‌സ് കോളേജ്, ഗവ.വിമൻസ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആൺകുട്ടികൾ ഹാൾടിക്കറ്റുമായി ഗവ.ആർട്‌സ് കോളേജ്, തിരുവനന്തപുരത്തും, ആൾ സെയിന്റ്‌സ് കോളേജ് തിരഞ്ഞെടുത്ത പെൺകുട്ടികൾ ഗവ.വിമൻസ് കോളേജിലും, മാർ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ സെന്റ്.സേവ്യേഴ്‌സ് കോളേജ്, തുമ്പയിലും, എൻ.എസ്.എസ് കോളേജ്, നീറമൺകര പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഗവ.വിമൻസ് കോളേജ്, തിരുവനന്തപുരത്തും, ഇക്ബാൽ കോളേജ്, പെരിങ്ങമല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവ. കോളേജ്, നെടുമങ്ങാടും, എസ്.എൻ കോളേജ്, ചെമ്പഴന്തി പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എം.ജി കോളേജ്, തിരുവനന്തപുരത്തും, ഗവ.സംസ്‌കൃത കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, സോഷ്യോളജി എന്നീ മെയിനുകളിലെ ഓൺലൈൻ വിദ്യാർത്ഥികൾ എം.ജി കോളേജ്, തിരുവനന്തപുരത്തും, മറ്റു മെയിനുകളിലെ ഓൺലൈൻ വിദ്യാർത്ഥികളും ഓഫ്‌ലൈൻ വിദ്യാർത്ഥികളും ആർട്‌സ് കോളേജ്, തിരുവനന്തപുരത്തും, കെ.എൻ.എം കോളേജ്, കാഞ്ഞിരംകുളം പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ വി.ടി.എം.എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരത്തും, സെന്റ് സിറിൾസ് കോളേജ്, അടൂർ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.ജി കോളേജ്, കൊട്ടാരക്കരയിലും, എഫ്.എം.എൻ കോളേജ്, കൊല്ലം, എസ്.എൻ.കോളേജ് ഫോർ വിമൻ കൊല്ലം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളേജ് കൊല്ലത്തും, സെന്റ് ജോസഫ് കോളേജ്, ആലപ്പുഴയും, ടി.കെ.എം.എം കോളേജ് നങ്ങ്യാർകുളങ്ങരയും പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.ഡി കോളേജ് ആലപ്പുഴയിലും പരീക്ഷ എഴുതണം.
മറ്റു പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. മാറ്റമുളള പരീക്ഷാകേന്ദ്രങ്ങളിൽ ഓഫ്‌ലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾ പുതുക്കിയ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നു ഹാൾടിക്കറ്റ് കൈപ്പറ്റണം. ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

സമ്മർ ഇന്റേൺഷിപ്പ്


ബയോഇൻഫർമാറ്റിക്‌സ് വകുപ്പിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സമ്മർ ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ മാസത്തിൽ നടക്കുന്ന 5 ദിവസം നീളുന്ന പരിപാടിയിൽ പരീക്ഷണങ്ങൾ, ഗവേഷണം, സെമിനാർ, പഠനം, വിനോദം എന്നിവയ്ക്ക് അവസരം നൽകും. ഹൈസ്‌കൂൾ/പ്ലസ്ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് rashmi.sukumaran@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.