shankumar

നേമം: ഓട്ടോൽ കറങ്ങി കഞ്ചാവ് വില്പന നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കല്ലിയൂർ ചെങ്കോട് ദേശത്ത് രാമച്ചംവിള വീട്ടിൽ ഷാൻകുമാർ (റോയ്, 35) ആണ് പിടിയിലായത്. തിരുവനന്തപുരം സിറ്റിയിൽ പൊലീസ് നടത്തുന്ന ഓപ്പറേഷൻ കോബ്രായുടെ ഭാഗമായി നേമം പൊലീസാണ് കല്ലിയൂർ വേവിള ക്ഷേത്രത്തിന് സമീപം ഓട്ടോയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഷാൻകുമാർ എന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ നടത്തിയ ഇത്തരത്തിലുള്ള വാഹന പരിശോധനകളിൽ നിരവധി കഞ്ചാവ് പുകയില ഉല്പന്നങ്ങൾ വിൽകുന്നവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ സുരേന്ദ്രന്റെ നിർദേശാനുസരണം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ്കുമാർ, നേമം പൊലീസ് ഇൻസ്പെക്ടർ കെ. പ്രദീപ് എസ്.ഐമാരായ എസ്.എസ്. സജി, സഞ്ജു ജോസഫ്, എ.എസ്.ഐ സന്തോഷ് സി.പി.ഒ. മോഹനൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.