anil

കല്ലമ്പലം: വെയിലൂർ ജങ്ഷന് സമീപം കാർ ബൈക്കിന് പിന്നിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ആലംകോട് പാലാംകോണം ഭാസ്ക്കർ കോളനി ചരുവിള വീട്ടിൽ പരേതനായ രാഘവന്റെ മകൻ അനിൽ (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയായിരുന്നു അപകടം. അനിൽ കൊല്ലം അഞ്ചലിൽ നിന്ന് ജോലി കഴിഞ്ഞു ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ പിറകിൽ നിന്ന് കാർ ഇടിക്കുകയായിരുന്നു. കാർ അമിതവേഗതയിലായിരുന്നു. ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ തലയ്ക്ക് പരിക്കേറ്റിരുന്നില്ല. ഇടിയെത്തുടർന്ന് റോഡിൽ തെറിച്ചുവീണ അനിലിന്റെ അരക്ക് താഴെ ശക്തമായ ക്ഷതമേറ്റിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12.30-ന് മരിച്ചു. ഭാര്യ: രോഹിണി. മക്കൾ: ആദിത്യ, അഹല്യ. മാതാവ്: ലക്ഷ്മി

ചിത്രം അനില്‍