തിരുവനന്തപുരം: പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക്, മാതാ അമൃതാനന്ദമയി മഠം അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. ഭാരതയാത്രയുടെ ഭാഗമായി മൈസൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് മാതാ അമൃതാനന്ദമയി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സംരക്ഷിക്കാനുള്ള ധർമ്മനിർവഹണത്തിനിടയിൽ വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളോടൊപ്പം നിൽക്കുകയെന്നത് നമ്മുടെ ധർമ്മമാണെന്നും അവരുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടുമൊപ്പം ചേർന്നുകൊണ്ട് ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാനും മാതാ അമൃതാനന്ദമയി ആഹ്വാനം ചെയ്തു.