കിളിമാനൂർ: കിളിമാനൂരിലെ ശ്രീവിദ്യ എൻജിനിയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. കോളേജിൽ ടെക്നിക്കൽ ഫെസ്റ്റിവൽ നടക്കുന്നതിനിടെ മെക്കാനിക്കൽ,സിവിൽ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികൾ എറ്രുമുട്ടുകയായിരുന്നു .സംഘർഷം അദ്ധ്യാപകർക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പൊലീസിനെ വിളിച്ചുവരുത്തി.സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തു