ആര്യനാട്: യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഒന്നാം പ്രതിയും കൂട്ടാളിയുമാണ് അറസ്റ്റിലായത്. മൂന്നാമന് വേണ്ടി തെരച്ചിൽ തുടരുന്നു. കഴിഞ്ഞ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി സ്ഥലത്തേയ്ക് പോകാനായി തമ്പാനൂർ റെയിൽവേസ്റ്റേഷനിൽ രാത്രി എത്തിയ യുവതിയെ ബൈക്കിലെത്തിയ സുഹൃത്ത് വെള്ളനാട്ടെ വിജനമായ സ്ഥലത്ത് കൊണ്ട് പോയി മറ്റ് രണ്ട് പേരോടൊപ്പെം പീഡിപ്പിച്ചെന്നാണ് കേസ്.