തിരുവനന്തപുരം: ശ്രീവരാഹം ക്ഷേത്രക്കുളത്തിൽ സുഹൃത്തിനൊപ്പം നീന്താനിറങ്ങിയ യുവാവിനെ കാണാതായി. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. കുളത്തിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെ ഒരാൾ വെള്ളത്തിൽ താഴ്ന്നുപോയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതനുസരിച്ച് ഫോർട്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫയർഫോഴ്സിന്റെ സഹായത്തോടെ കുളത്തിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

രക്ഷപ്പെട്ട യുവാവിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടാകാമെന്ന സംശയത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.