maliya-obama

മിയാമി:അമേരിക്കയുടെ മുൻ പ്രസിഡന്റ് ഒബാമയുടെ മകൾ മലിയ ഒബാമ കൂട്ടുകാർക്കൊപ്പം ചേർന്ന് വൈൻകഴിക്കുന്നതിന്റെയും ബിക്കിനിയണിഞ്ഞ് ബീച്ചിൽ അടിച്ചുപൊളിക്കുന്നതിന്റെയും ദൃശ്യങ്ങൾ പാപ്പരാസികൾ പുറത്തുവിട്ടു. ദൃശ്യങ്ങൾ മാധ്യമങ്ങൾ ആഘോഷിക്കുകയാണ്.

മൂന്നുകൂട്ടുകാരികൾക്കൊപ്പമാണ് മലിയ ബീച്ചിലെത്തിയത്. പാപ്പരാസികൾ ദൃശ്യങ്ങൾ പകർത്തുന്നത് അറിഞ്ഞിട്ടും ബിക്കിനിയണിഞ്ഞ് ഒരു കൂസലുമില്ലാതെ നിൽക്കുകയായിരുന്നു മലിയ. അല്പംകഴിഞ്ഞാണ് കൂട്ടുകാർക്കൊപ്പം വൈൻ കുടിക്കാൻ തുടങ്ങിയത്. വൻവിലയുള്ള വൈൻ കൂട്ടുകാരികൾക്ക് പകർന്നുകാെടുത്തതും മലിയ തന്നെയായിരുന്നു. ബീച്ചിലെ റിസോർട്ടിൽ ഒരുരാത്രിക്ക് ഒരുലക്ഷം രൂപ വാടകയുള്ള മുറിയിലായിരുന്നു ഇവരുടെ അന്തിയുറക്കം. ഹോളിവുഡിലെ വമ്പന്മാരാണ് സാധാരണ ഇൗ റിസോർട്ടിൽ അന്തിയുറങ്ങുന്നത്.കൂട്ടുകാരികളിൽ ഒരാളാണ് റൂം ബുക്കുചെയ്തിരുന്നത്.

ഒബാമ പ്രസിഡന്റായിരുന്നപ്പോൾത്തന്നെ മലിയയുടെ പോക്ക് അത്രശരിയല്ലെന്ന നിലയിലുള്ള റിപ്പോർട്ടുകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒബാമ പ്രസിഡന്റ് പദം ഒഴിഞ്ഞതോടെ മലിയ ബൊളീവിയയിലും പെറുവിലുമൊക്കെ ചുറ്റിക്കറങ്ങാൻ തുടങ്ങി. ഇതിനിടയിലാണ് ബ്രിട്ടീഷുകാരനായ കാമുകനെ കിട്ടിയത്. ഇയാൾക്കൊപ്പം ചുറ്റിക്കറങ്ങുന്നതിന്റെയും ഇഴുകിച്ചേർന്ന് നിൽക്കുന്നതിന്റെയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നിട്ടും കുടുംബത്തിലെ ആരും ഇതിനോട് പ്രതികരിച്ചില്ല.

അച്ഛന്റെ നിലയും വിലയും കണക്കിലെടുക്കാത്ത മകൾ എന്ന ആരോപണവും ചിലർ മലിയക്കെതിരെ ഉന്നയിച്ചിരുന്നു.

ഹാർവാർഡ് സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് മലിയ. അനുജത്തി സാക്ഷയും അടുത്തുതന്നെ ഇൗ കോളേജിൽ പഠിക്കാനെത്തുമെന്നാണ് അറിയുന്നത്.