പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണ വാർഷികം നാളെ നടക്കും. രാവിലെ 5ന് നടക്കുന്ന പ്രത്യേക പുഷ്പാഞ്ജലിക്കും താമര പർണശാലയിലെ പുഷ്പസമർപ്പണത്തിനും ശേഷം 6ന് നടക്കുന്ന ധ്വജാരോഹണത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. രാവിലെ 11ന് നടക്കുന്ന പൂജിത സമർപ്പണസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീലങ്കൻ പാർലമെന്റ് അംഗം സുശാന്ത പുഞ്ചനിലമെ, പ്രൊവിൻഷ്യൽ കൗൺസിൽ അംഗം കിത്സിരി കഹത്തപിത്തിയ, ജപ്പാനിലെ ഡോ. റൊസെല്ലാ കമ്പനി ഡയറക്ടർ തോമോയൂക്കി തകേദ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ, മുൻ എം.എൽ.എമാരായ പാലോട് രവി, അഡ്വ. എം.എ. വാഹിദ്, ചലച്ചിത്ര സംവിധായകരായ വി.എ. ശ്രീകുമാർ മേനോൻ, രാജീവ് അഞ്ചൽ, കെ. മധുപാൽ, ഛായാഗ്രാഹകൻ എസ്. കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ചന്ദ്രൻ, ഷാനിബ ബീഗം, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത, ജില്ലാ പഞ്ചായത്തംഗങ്ങളായ വൈ.വി. ശോഭകുമാർ, എസ്. രാധാദേവി, ബി.ജെ.പി ജില്ലാ സെക്രട്ടറി എം. ബാലമുരളി, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ഷോഫി .എം തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് ഗുരുപൂജ, ഗുരുപാദ വന്ദനം, വിവിധ സമർപ്പണങ്ങൾ എന്നിവ നടക്കും. വൈകിട്ട് 5ന് യജ്ഞശാലയിൽ നിന്നാരംഭിക്കുന്ന കുംഭമേള ഘോഷയാത്ര ആശ്രമസമുച്ചയം വലംവച്ച് ഗുരു പാദങ്ങളിൽ സമർപ്പിക്കും. രാത്രി 9 മുതൽ വിവിധ കലാപരിപാടികൾ നടക്കും. 23ന് നടക്കുന്ന യൂത്ത് സമ്മിറ്റ്, യു.കെ കോവെൻട്രി സർവകലാശാല അസോസിയേറ്റ് പ്രോ വൈസ് ചാൻസലർ ആൻട്രൂ ടർണർ ഉദ്ഘാടനം ചെയ്യും. കൊച്ചിൻ നേവി സ്റ്റേഷൻ കമാൻഡർ ജി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് മുൻ ജില്ലാ കളക്ടർ പ്രശാന്ത്നായർ, ഐ.ജി പി. വിജയൻ, മിഡിൽ ഈസ്റ്റ് കോളേജ് ഡീൻ ഡോ. ജി.ആർ. കിരൺ തുടങ്ങിയവർ പങ്കെടുക്കും.