photo

നെടുമങ്ങാട്: ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ആയിരം ദിവസങ്ങൾ കൊണ്ട് കേരളത്തിൽ ഇടതുമുന്നണി സർക്കാർ നടപ്പാക്കിയതെന്നും ഈ കാലയളവിൽ പ്രതികൂല സാഹചര്യങ്ങളെ ജനങ്ങൾക്കൊപ്പം നിന്ന് നേരിടാൻ സർക്കാരിനു കഴിഞ്ഞുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നെടുമങ്ങാട് നഗരസഭ പതിനൊന്നാംകല്ലിൽ നിർമിച്ച മിനി ഓഡിറ്റോറിയം, വഴിയോര വിശ്രമ കേന്ദ്രം, ചിൽഡ്രൻസ് പാർക്ക് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറഞ്ഞു. ലൈഫ് മിഷൻ-പി.എം.എ.വൈ ഭവന പദ്ധതിയുടെ മൂന്നാം ഘട്ട ആദ്യ ഗഡു വിതരണവും മന്ത്രി നിർവഹിച്ചു. മുനിസിപ്പൽ എഞ്ചിനീയർ പി. കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ അസിസ്റ്റ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജൂ ചന്ദ്രൻ, എഞ്ചിനീയർ പി. കൃഷ്ണകുമാർ, കോൺട്രാക്ടർ രവി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ, സ്റ്റാൻഡ‌ിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. ഹരികേശൻ നായർ, ആർ. മധു, ടി.ആർ. സുരേഷ്, കെ. ഗീതാകുമാരി, റഹിയാനത്തു ബീവി, ടി. അർജുനൻ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഷ്, കരിപ്പൂര് വിജയകുമാർ, കെ. സോമശേഖരൻ നായർ, കരകുളം നടരാജൻ, വട്ടപ്പാറ ചന്ദ്രൻ, ലേഖാ സുരേഷ്, സുമയ്യ മനോജ്, പി.ജി. പ്രേമചന്ദ്രൻ, പി. രാജീവ്, ഷിജു ചന്ദ്രൻ, പി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ സെക്രട്ടറി ബീന. എസ്. കുമാർ നന്ദി പറഞ്ഞു.