വിഴിഞ്ഞം: ഓട്ടോ റിക്ഷയിൽ ടാറ്റാ സുമോ ഇടിച്ച് ആട്ടോയുടെ ഡ്രൈവർ മരിച്ചു. വിഴിഞ്ഞം പുളിങ്കുടി ജംഗ്ഷനിൽ ഇന്നലെ രാവിലെ 5.30ന് ആയിരുന്നു അപകടം. കോട്ടുകാൽ പുളിങ്കുടി പുന്നവിള റോഡിൽ നടുത്തട്ട് വീട്ടിൽ അപ്പു എന്ന രാജൻ (58) ആണ് മരിച്ചത്. എയർപോർട്ടിൽനിന്ന് മടങ്ങിയ തമിഴ്നാട് രജിസ്ട്രേഷനിലെ വാഹനമാണ് ഇടിച്ചത് . ഇടിയിൽ ആട്ടോറിഷ മതിലുമായി ചേർന്ന് ഞെരുങ്ങി. ഇതിനുള്ളിപ്പെട്ട രാജനെ അഗ്നിശമന സേന എത്തിയാണ് പുറത്തെടുത്തത്. ടാറ്റാ സുമോ ഡ്രൈവർ തമിഴ്നാട് സ്വദേശി ബാലപ്രസീദ് (30)നെ കസ്റ്റഡിയിലെടുത്തു .ശാന്തയാണ് രാജന്റെ ഭാര്യ. മക്കൾ: ഷാനി, ഷൈനി. മരുമക്കൾ: ശ്രീകാന്ത്, മനോജ്.

ഫോട്ടോ: അപകടത്തിൽ മരിച്ച രാജൻ