കാട്ടാക്കട: ഭരണത്തിന്റെ മറവിൽ സി.പി.എമ്മിന് എന്ത് ഗുണ്ടായിസവും കാണിക്കാമെന്ന നിലയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൂവച്ചലിൽ ആക്രമണത്തിനിരയായ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസും പ്രവർത്തകരുടെ വീടും സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ നടുക്കിയ ദാരുണ സംഭവമാണ് രണ്ട് യുവാക്കളുടെ കൊലപാതകം. കോൺഗ്രസ് സ്വാഭാവിക പ്രതിഷേധമാണ് നടത്തിയത്. സ്വന്തം വീടുകളിൽപ്പോലും സുരക്ഷിതത്വം ഉറപ്പാക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി, ഡി.സി.സി വൈസ് പ്രസിഡന്റ് ജലീൽ മുഹമ്മദ്, ഡി.സി.സി.സെക്രട്ടറി ജ്യോതിഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം അൻസജിതാ റസൽ, കട്ടയ്ക്കോട് തങ്കച്ചൻ, പൂവച്ചൽ സുധീർ, രാഘവലാൽ, പി. രാജേന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.