india-u19-cricket
india u19 cricket

തിരുവനന്തപുരം : ഇന്ത്യയുടെ ഭാവി ക്രിക്കറ്റ് താരങ്ങളുടെ വീറുറ്റ പോരാട്ടത്തിന് തുമ്പയിൽ തുടക്കം. ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീമിനെതിരായ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ആദ്യ ചതുർദിന മത്സരം ഇന്നലെ തുമ്പയിലാണ് തുടങ്ങിയത്.

സെന്റ് സേവ്യേഴ്സ് കെ.സി.എ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ യുവ ടീമിനെ ഇന്ത്യൻ ചുണക്കുട്ടൻമാർ ഇന്നലെ 197 റൺസിൽ ആൾ ഒൗട്ടാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യദിനം കളിനിറുത്തുമ്പോൾ 95/3 എന്ന നിലയിലാണ് 103 റൺസ് കൂടി നേടിയാൽ ഇന്ത്യയ്ക്ക് ലീഡ് ലഭിക്കും.

നാല് വിക്കറ്റ് വീഴ്ത്തിയ ഹൃത്വിക് ഷോക്കീനണ് ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് ഷോക്ക് നൽകിയത്. സാബിർഖാനും അൻഷുൽ കംബോജും രണ്ട് വിക്കറ്റുവീതം വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യൻ നിരയിൽ മലയാളി താരങ്ങളായ വരുൺ നായനാർക്കും വത്‌സൽ ഗോവിന്ദിനും അവസരം ലഭിച്ചു. ഒാപ്പണറായി ഇറങ്ങിയ വരുൺ (0) മൂന്നാം പന്തിൽത്തന്നെ ക്ളീൻ ബൗൾഡായപ്പോൾ വത്‌സൻ ഫസ്റ്റ് ഡൗണായി ഇറങ്ങി 23 റൺസെടുത്ത് പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ദിവ്യാംഗ് 44 റൺസുമായി പുറത്താകാതെ ക്രീസിലുണ്ട്.