തിരുവനന്തപുരം: തന്നെ സുന്ദരവും അസുന്ദരവുമാക്കിയ ഫേസ്ബുക്കിൽ നിന്ന് വിടപറയുകയാണെന്ന് സംവിധായകൻ പ്രിയനന്ദനൻ പ്രഖ്യാപിച്ചു.
മുഖപുസ്തത്തിൽ നിന്ന് വിട പറയുന്നു. എന്നെ സുന്ദരവും അസുന്ദരവുമാക്കിയ എല്ലാ ലഹരിക്കും നന്ദിയുണ്ടെന്നും പ്രിയനന്ദനൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിന്റെ പേരിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രിയനന്ദനന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നിൽ ആർ.എസ്.എസുകാരാണെന്നും അവർ തന്റെ തലയിൽ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനൻ പറഞ്ഞിരുന്നു. സംഭവത്തിൽ തൃശ്ശൂർ വല്ലച്ചിറ സ്വദേശി സരോവർ അറസ്റ്റിലാവുകയും ചെയ്തു.