uefa-champions-league
uefa champions league

ബാഴ്സലോണ -ഒളിമ്പിക് ലിയോൺ 0

ലിവർപൂൾ 0-ബയേൺ മ്യൂണിക് 0

ലിയോൺ : കഴിഞ്ഞ രാത്രി നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ട് ആദ്യപാദ പ്രീക്വാർട്ടർ മത്സരങ്ങളും ഗോൾ പിറക്കാതെ സമനിലയിൽ പിരിഞ്ഞു. മുൻ ചാമ്പ്യൻമാരായ ബാഴ്സലോണയും ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണും തമ്മിലുള്ള മത്സരവും കഴിഞ്ഞ സീസണിലെ റണ്ണർ അപ്പുകളായ ലിവർപൂളും മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും തമ്മിലുള്ള മത്സരവുമാണ് ഗോളില്ലാതെ അവസാനിച്ചത്.

ലിയോണിന്റെ തട്ടകമായ

ഗ്രൗപ്പാമ

സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരമായ ലയണൽ മെസിയടക്കമുള്ളവർ നിറം മങ്ങിയതാണ് ബാഴ്സലോണയ്ക്ക് തിരിച്ചടിയായത്. നിരവധി അവസരങ്ങളാണ് ബാഴ്സലോണ പാഴാക്കിയത്. ആദ്യപകുതിയിൽ കളിയിൽ നിയന്ത്രണം കിട്ടിയ ബാഴ്സലോണയ്ക്ക് പക്ഷേ തുടക്കത്തിൽ രക്ഷയായത് ഗോളി ആന്ദ്രേ ടെർസ്റ്റെഗെന്റെ എണ്ണം പറഞ്ഞ രണ്ട് സേവുകളാണ്. രണ്ടാം പകുതിയിൽ ലിയോൺ സമനില മതിയെന്ന് കരുതിക്കളിച്ചതോടെ മത്സരം തീർത്തും വിരസമായി മാറി. 17-ാം മിനിട്ടിൽ ജോർഡി ആൽബയിൽനിന്ന് മെസിക്ക് ഗോളടിക്കാൻ കിടിലനൊരു പാസ് ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ലിയോൺ ഗോളി അന്തോണി ലോപ്പസിന്റെ വരിവരിയായുള്ള സേവുകളാണ് മെസി-സുവാരേസ് സഖ്യത്തിന്റെ ആക്രമണങ്ങളുടെ മുനയൊടിച്ചുകളഞ്ഞത്.

ലിയോണിനെ സംബന്ധിച്ചിടത്തോളം ഇൗ ഗോളില്ലാ സമനില ആത്മവിശ്വാസം പകരുന്നതാണ്. ബാഴ്സയുടെ തട്ടകത്തിലാണ് രണ്ടാം പാദം. ഇൗ മത്സരത്തിൽ ഗോളടിച്ച് സമനിലയായാൽ പോലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ ലിയോണിന് ക്വാർട്ടറിലെത്താം.

മാർച്ച് 13

നാണ് ബാഴ്സലോണയും ലിയോണും തമ്മിലുള്ള രണ്ടാംപാദ പ്രീക്വാർട്ടർ മത്സരം.

4

ബാഴ്സലോണയുടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ നാലാമത്തെ സമനിലയായിരുന്നു ഇന്നലത്തേത്.

കഴിഞ്ഞ സീസണിൽ ലിവർപൂളിനോട് ഫൈനലിൽ തോറ്റ

ലിവർപൂൾ

ഇക്കുറി ഹോം ഗ്രൗണ്ടിലാണ് ആദ്യപാദ പ്രീക്വാർട്ടറിൽ ഗോൾ രഹിത സമനില വഴങ്ങിയത്. പരിക്ക് കാരണം വിർജിൻ വാൻഡിക്കും വിലക്ക് കാരണം ദെയാൻ ലോബറെന്നും ......................... ലിവർപൂളിന് കിട്ടിയ അവസരങ്ങൾ ഗോളാക്കിമാറ്റാൻ കഴിഞ്ഞില്ല. മുന്നേറ്റത്തിൽ മുഹമ്മദ് സലായും റോബർട്ടോ ഫിർഗുനോയും സാഡിയോ മാനേയും തീർത്തും നിരാശപ്പെടുത്തുകയും ചെയ്തു. മൂന്ന് ഡിഫൻഡർമാരെ വച്ച് സലായെ നന്നായി മാർക്ക് ചെയ്ത ബയേൺ മ്യൂണിക്കിന് മികച്ച അവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞില്ല.

മാർച്ച് 13ന് നടക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ ബയേണിനെ അവരുടെ തട്ടകത്തിൽ ഗോളടിച്ച് സമനിലയിൽ കുരുക്കിയാലും ലിവർപൂളിന് ക്വാർട്ടറിലെത്താം.