മാവേലിക്കര : നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളങ്ങര കൈതതെക്ക് വലിയ തറയിൽ വിഷ്ണുലാലിന്റെ ഭാര്യ ആര്യ വി.ദാസ് (24) ആണ് മരിച്ചത്. 5 മാസം മുമ്പായിരുന്നു വിവാഹം. ചെട്ടികുളങ്ങര പേള വല്യത്ത് വടക്കതിൽ ഹരിദാസ് - സുമ ദമ്പതികളുടെ മകളാണ്. സഹോദരൻ: അഖിൽ.വി.ദാസ്. മകളുടെ മരണത്തിൽ സംശയം ഉണ്ടെന്ന് പിതാവ് ഹരിദാസ് പൊലീസിന് മൊഴി നൽകി.