റായ്പൂർ : ഛത്തിസ് ഗഡിൽ നടക്കുന്ന ദേശീയ യൂത്ത് നാഷണൽ അത്‌ലറ്റിക്സിന്റെ രണ്ടാംദിനം കേരളത്തിന് ഒരു സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലങ്ങളും ആൺകുട്ടികളുടെ 400 മീറ്ററിൽ അബ്ദുൾ റസാഖാണ് സ്വർണം നേടിയത്.
അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രായപരിധികഴിഞ്ഞ താരങ്ങളെ യൂത്ത് മീറ്റിൽ പങ്കെടുപ്പിക്കുന്നതിനെതിരെ കർശന നിലപാടാണ് ഇക്കുറി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നലെ പൂർത്തിയായ പല മത്സരങ്ങളുടെയും ഫലം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തിന്റെ മെഡൽ വേട്ടക്കാർ
സ്വർണം
അബ്ദു റസാഖ് .സി.ആർ
400 മീറ്റർ
ഇന്നലെ രാവിലെ നടന്ന 400 മീറ്ററിൽ ജാർഖണ്ഡിന്റെ രാംചന്ദ്ര സംഗയെ പിന്നിലാക്കിയാണ് കേരളത്തിനായി അബ്ദ റസാഖ് സ്വർണം നേടിയത്. 48.26 സെക്കൻഡിലായിരുന്നു അബ്ദുറസാഖിന്റെ ഫിനിഷിംഗ്. രാംചന്ദ്ര സംഗ 48.78 സെക്കൻഡിൽ ഫിനിഷ് ചെയ്തു.
വെള്ളി
ആൻറോസ് ടോമി
100 മീറ്റർ ഹർഡിൽസ്
തമിഴ്നാടിനായി മത്സരിച്ച പി.എം തബിതയ്ക്ക് പിന്നിലാണ് ആൻറോസ് ടോമി 14.56 സെക്കൻഡിൽ ഫിനിഷ് ചെയ്തത്. തബിത 14.14 സെക്കൻഡിൽ സ്വർണം നേടി.
സാന്ദ്ര എ.എസ്
400 മീറ്റർ
കർണാടകയുടെ പ്രിയ എം. മോഹൻ ഇൗയിനത്തിൽ 55.69 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ സാന്ദ്ര .എ.എസ് 55.86 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി.
സ്വാലിഹ കെ.എച്ച്
ഹൈജമ്പ്
1.63 മീറ്റർ ചാടിയാണ് സ്വാലിഹ വെള്ളി നേടിയത്.
വെങ്കലം
റോഷ്ന ആഗസ്റ്റിൻ
ഹൈജമ്പ്
പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വാലിഹയ്ക്ക് പിന്നിലെത്തിയ റോഷ്‌ന ചാടിയത് 1.60 മീറ്റർ
സായൂജ് ടി.കെ
400 മീറ്റർ
ഇൗയിനത്തിൽ അബ്ദു റസാഖിന്റെ സ്വർണത്തിനൊപ്പം വെങ്കലം നേടിയത് സായൂജ് ടി.കെയാണ്. 49.10 സെക്കൻഡിലാണ് സായൂജ് ഫിനിഷ് ചെയ്തത്.