budget

പാലോട് : വാമനപുരം നദിയും കൈത്തോടുകളും മാലിന്യമുക്തമാക്കി പരിപോഷിപ്പിക്കുന്നതിനും അജൈവ മാലിന്യങ്ങൾ സംസ്കരിച്ച് പുനരുപയോഗിക്കുന്നതിനും ഊന്നൽ നൽകി വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ് പ്രസിഡന്റ് കെ.പി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ഷീലാ കുമാരി അവതരിപ്പിച്ചു.

വരവ് 82.49 കോടി, ചെലവ് 82.44 കോടി,മിച്ചം 5.5 ലക്ഷം

നദിയും ജലസ്രോതസുകളും മാലിന്യമുക്തമാക്കാൻ 75 ലക്ഷം

തൊഴിലുറപ്പു ഉൾപ്പടെയുള്ള കാർഷിക, മണ്ണ്,ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് 50 കോടി

മൃഗസംരക്ഷണ ക്ഷീരവികസന മേഖലകളുടെ പുനരുദ്ധാരണത്തിന് 11,99,08,000 രൂപ

ചെറുകിട ജലസേചനത്തിന് 5,00,000 രൂപ

ചെറുകിട വ്യവസായത്തിന് 4,20,000 രൂപ

പ്രകൃതി സംരക്ഷണത്തിന് 43,54,76,139 രൂപ

സൗരോർജ പദ്ധതികൾക്ക് 10,00,000 രൂപ

തുല്യതാ പരീക്ഷയ്ക്കും മറ്റ് സാക്ഷരതാ പ്രവർത്തനങ്ങൾക്കും 10,61,250 രൂപ

എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് 29,81,000 രൂപ

യുവജനക്ഷേമ പരിപാടികൾക്ക് 41,16,000 രൂപ

ആശുപത്രികളുടെ വികസനത്തിന് 15,31,000 രൂപ

കുടിവെള്ള പദ്ധതികൾക്ക് - 20,00,000 രൂപ

ഭവന നിർമ്മാണത്തിന് 14,46,96,000 രൂപ

വൃദ്ധജനക്ഷേമത്തിന് 42,00,000 രൂപ

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരുദ്ധാരണത്തിന് 44,65,500 രൂപ

വനിതാ ക്ഷേമത്തിന് 15,00,000 രൂപ

പട്ടികവർഗ ക്ഷേമത്തിന് 8,74,000 രൂപ

ശിശുക്ഷേമത്തിന് 10,00,000 രൂപ

റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിന് 1,96,80,000 രൂപ

പൊതു കെട്ടിടങ്ങളുടെ നിർമ്മാണത്തിന് 59,00,000 രൂപ

പാർശ്വഭിത്തി നിർമ്മാണത്തിന് 8,00,000 രൂപ