വർക്കല: വർക്കല ആൽത്തറമൂട് മുതൽ പാപനാശം വരെയുളള റോഡിന്റെ ഇരുവശങ്ങളിലും കരിങ്കൽപാകി നടപ്പാത നിർമ്മിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാഹേമചന്ദ്രൻ, കൗൺസിലർ എ.അബ്ദുൽ സമദ്, സിപിഎം വർക്കല നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി നിതിൻനായർ, ഹാർബർ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർ, ടൂറിസം അസോസിയേഷൻ ഭാരവാഹികൾ, ജനാർദ്ദനസ്വാമി ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.വിനോദ സഞ്ചാര വകുപ്പിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ വിനിയോഗിച്ചാണ് നടപ്പാതയുടെ നിർമ്മാണം.