harikumar

കഴക്കൂട്ടം:മോട്ടോർ ബൈക്ക് മതിലിൽ ഇടിച്ച് ബാലരാമപുരം പയ​റ്റുവിള കൊട്ടുകാൽ സ്വദേശി കെ. ഹരികുമാർ (53)മരിച്ചു. ഇന്നലെ രാവിലെ ഒൻപതോടെ കഴക്കൂട്ടം സാജി ഹോസ്പി​റ്റലിനു സമീപമായിരുന്നു അപകടം.
റോഡ് മുറിച്ചുകടക്കുകയായിരുന്ന പെൺകുട്ടിയെ രക്ഷിക്കാൻ വെട്ടിത്തിരിക്കുന്നതിനിടെ നിയന്ത്റണം വിട്ട ബൈക്ക് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഹരികുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അമ്പിളി, മക്കൾ: ശ്രീപ്രിയ,​ ശ്രീലക്ഷ്മി.