കോവളം: തിരുവല്ലം-പാച്ചല്ലൂർ ബൈപാസിൽ കൊല്ലംതറയ്ക്ക് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ 7 ഓടെയാണ് മൃതദേഹം കണ്ടത്. 45 വയസ് തോന്നിക്കുന്ന മൃതദേഹത്തിന് 168 സെന്റിമീറ്റർ ഉയരമുണ്ട് . നീല പാൻസും ,നീല ഷർട്ടിൽ വെള്ള, പച്ച കാളങ്ങളുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് മോർച്ചറിയിൽ . തിരിച്ചറിയുന്നവർ തിരുവല്ലം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 9497980023, 0471-2381148.