youth-congress

തിരുവനന്തപുരം: സംഘടനാപ്രവർത്തനത്തിൽ ഗുരുതര വീഴ്ച വരുത്തിയതിന് 11 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നീക്കിയതായി സംഘടനയുടെ തിരുവനന്തപുരം പാർലമെന്റ് കമ്മിറ്റി പ്രസിഡന്റ് വിനോദ് യേശുദാസ് അറിയിച്ചു.

പെരുംപഴുതൂർ- അനീഷ്, മെഡിക്കൽ കോളേജ്- സന്തോഷ്, ഉള്ളൂർ- അജീഷ്, ശ്രീകാര്യം- ബിജു നാഗേന്ദ്ര, ആറ്റിപ്ര- മനോജ്, കടകംപള്ളി- മഹേന്ദ്രദാസ്, വിഴിഞ്ഞം- ജോണി, കാഞ്ഞിരംകുളം- ശരത് കുമാർ, കരുംകുളം- ഡോണൽ സെബാസ്റ്റ്യൻ, വെങ്ങാനൂർ- ജോയ്, കല്ലിയൂർ- പ്രേംലാൽ എന്നിവരെയാണ് നീക്കിയത്.