mahatma-puraskaram

കല്ലമ്പലം: സംസ്ഥാന സർക്കാരിന്റെ 2017 - 18 സാമ്പത്തിക വർഷത്തെ മഹാത്മാ പുരസ്‌കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാംസ്ഥാനം പള്ളിക്കൽ പഞ്ചായത്ത് കരസ്ഥമാക്കി. തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച നടത്തിപ്പിനും, കൂടുതൽ തൊഴിൽദിനങ്ങൽ ഉറപ്പുവരുത്തിയതിനും തൊഴിലുറപ്പ് മേഖലയിലെ അനുബന്ധ പ്രവർത്തന മികവിനുമാണ് മഹാത്മാപുരസ്‌കാരം നല്‌കി വരുന്നത്. മന്ത്രി എ.സി. മൊയ്‌തീനിൽ നിന്നും പുരസ്‌കാരം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണിയും സെക്രട്ടറിയും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി.