parassala

പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടക്കുന്ന രണ്ടാമത് മഹാരുദ്ര യജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ ആരംഭിച്ച കേരളകൗമുദി സ്റ്റാളിന്റെ ഉദ്ഘാടനം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. പി.സി. ജോർജ് എം.എൽ.എ, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ വി.കെ. ഹരികുമാർ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ഓലത്താന്നി വിക്ടറി ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഡി. രാജീവ്, ഡി.സി.സി സെക്രട്ടറിമാരായ ഉദിയൻകുളങ്ങര ഗോപാലകൃഷ്‌ണൻ, അഡ്വ. മഞ്ചവിളാകം ജയൻ, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര രക്ഷാധികാരി തുളസീദാസൻ നായർ, പി.എസ്. സജി, ഓലത്താന്നി അനിൽ, വിനോദ്സെൻ തുടങ്ങിയവർ പങ്കെടുത്തു. ഭക്തജനങ്ങൾക്കായി കേരളകൗമുദിയും ക്ഷേത്ര ട്രസ്റ്റും സംയുക്തമായി സമ്മാനപദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കേരളകൗമുദി സ്റ്റാളിലെത്തി കൂപ്പണുകൾ പൂരിപ്പിച്ച് നൽകുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.