farmers

തിരുവനന്തപുരം: പ്രധാൻ മന്ത്റി കിസാൻ സമ്മാൻ നിധി പദ്ധതിയിലേക്ക് ഇന്നലെ വരെ കേരളത്തിൽ നിന്ന് 8ലക്ഷം കർഷകർ അപേക്ഷ സമർപ്പിച്ചിതായി കൃഷിവകുപ്പ് അറിയിച്ചു. ഇതിൽ 127679 കർഷകരുടെ വിവരങ്ങൾ pmkisan.nic.in ൽ ലഭ്യമാണ്. 19520 അപേക്ഷകൾ പി.എഫ്.എം.എസ് പരിശോധനകൾ പൂർത്തീകരിച്ച് സാമ്പത്തിക ആനുകൂല്യം ലഭിക്കാൻ അർഹത നേടി. 2101അപേക്ഷകൾ ആധാർ നമ്പർ ,ബാങ്ക് അക്കൗണ്ട് നമ്പർ , എെ.എഫ്.എസ്.സി കോഡ് എന്നിവയിലെ പൊരുത്തക്കേടുകൾ കാരണം നിരസിക്കപ്പെട്ടു. അപേക്ഷകർ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ , എെ.എഫ്.എസ്.സി കോഡ് എന്നിവ തെ​റ്റു കൂടാതെ ചേർത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കൃഷി വകുപ്പ് ഡയറക്ടർ അറിയിച്ചു. പദ്ധതിയിലേക്ക് മാർച്ച് 31വരെ കൃഷി ഭവനുകൾ വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-​2303990.