വെട്ടുതുറ: കഠിനംകുളം കൊച്ചുകൊടുങ്ങല്ലൂർ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് കൊടിയേറി. ഇന്നുരാവിലെ 6.30ന് ഗണപതിഹോമം, 9 മുതൽ നാരായണീയ പാരായണം. 23ന് രാത്രി 7.30ന് മാലപ്പുറം പാട്ട്, കഥകളി. 24ന് രാവിലെ തോറ്റംപാട്ട്, രാത്രി 11.30ന് വിളക്ക് എഴുന്നള്ളിപ്പ്. 25ന് രാത്രി നൃത്തനൃത്യങ്ങൾ. 27ന് വൈകിട്ട് 4.30ന് പൊങ്കാല. 8.30ന് പറയിടൽ വഴിപാട്, 10.30ന് താലപ്പൊലി, കാവടി, എഴുന്നള്ളത്ത് കീഴ്ക്കാവിൽനിന്നും ആരംഭിക്കുന്നു. രാത്രി 1.30ന് കുരുതി തർപ്പണം. 28ന് രാവിലെ 9.30ന് തിരു ആറാട്ട്. തുടർന്ന് മറ്റു ചടങ്ങുകളോടുകൂടി മഹോത്സവം സമാപിക്കും.