ഇൻഡോർ : ഒരു വ്യാഴവട്ടക്കാലമായി ട്വന്റി 20 കളിക്കുന്നുണ്ടെങ്കിലും ടെസ്റ്റ് ബാറ്റ്സ്മാനായി മുദ്രകുത്തപ്പെട്ട ചേതേശ്വർ പുജാരയ്ക്ക് ചെറുഫോർമാറ്റിലെ ആദ്യ സെഞ്ച്വറി ഇന്നലെ റെയിൽവേയ്സിനെതിരായ സെയ്ദ മുഷ്താഖ് അലി ട്രോഫി ട്വന്റി 20 മത്സരത്തിലാണ് 61 പന്തിൽ പുറത്താകാതെ 100 റൺസ് നേടിയത്. ട്വന്റി 20 യിൽ സെഞ്ച്വറി നേടുന്ന ആദ്യ സൗരാഷ്ട്ര താരമാണ് പുജാര. മത്സരത്തിൽ സൗരാഷ്ട്ര വിജയിച്ചു.
ശ്രേയസിന് റെക്കാഡ്
ട്വന്റി 20 ഫോർമാറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കാഡ് മുംബയ് ബാറ്റ്സ്‌മാൻ ശ്രേയസ് അയ്യർ സ്വന്തമാക്കി. ഇന്നലെ സെയ്ദ് മുഷ്‌താഖ് അലി ട്രോഫിയിൽ സിക്കിമിനെതിരെ 55 പന്തിൽ 147 റൺസ് നേടിയ ശ്രേയസ് ഋഷഭ് പന്തിന്റെ 128 റൺസാണ് മറികടന്നത്.
കേരളത്തിന് ജയം
കൃഷ്ണ: മണിപ്പൂരിനെതിരായ സെയ്ദ് മുഷ്താബ് അലി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന് 83 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിൻ ബേബി (75), അസ്‌ഹറുദ്ദീൻ (47), വിഷ്ണു വിനോദ് (34) എന്നിവരുടെ മികവിൽ 186/5 എന്ന സ്കോർ ഉയർത്തി. മണിപ്പൂർ 103/7 ൽ ഒതുങ്ങി.