sivagiri-smadhi-photo-

തിരുവനന്തപുരം: ശിവഗിരി ശാരദാ പ്രതിഷ്ഠയുടെ 107-ാമത് വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 18, 19 തീയതികളിൽ ധർമ്മമീമാംസാപരിഷത്ത് സംഘടിപ്പിക്കാൻ ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. പരിഷത്തിന് മുന്നോടിയായി 15ന് കൊല്ലത്ത് നിന്ന് ഗുരുപൂജാ ഉത്പന്ന സമാഹരണവും 17ന് കോലത്തുകര ക്ഷേത്രത്തിൽ നിന്ന് ശിവഗിരിയിലേക്ക് പതാക ഘോഷയാത്രയും നടത്തും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പ്രവർത്തനരേഖയും രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ റിപ്പോർട്ടും അവതരിപ്പിച്ചു. സഭാ വൈസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദബാബു, പി.ആർ.ഒ ഇ.എം. സോമനാഥൻ, ചീഫ് കോ - ഓർഡിനേറ്റർ കെ.എസ്. ജെയിൻ, ഉപദേശക സമിതി ചെയർമാൻ കുറിച്ചി സദൻ, കോ - ഓർഡിനേറ്റർ കെ. ജയധരൻ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ചന്ദ്രൻ പുളിങ്കുന്ന്, ഡോ. എൻ. വിശ്വരാജൻ, സതീശൻ അത്തിക്കാട്, സി. രാജേന്ദ്രൻ, കെ.കെ. ചന്ദ്രശേഖരൻ, പി. കമലാസനൻ, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, മാതൃസഭ പ്രസിഡന്റ് വി.എൻ. കുഞ്ഞമ്മ, സെക്രട്ടറി സരോജിനി കൃഷ്ണൻ എന്നിവർ സംസാരിച്ചു.