whatsapp-image

 മികച്ച വിദ്യാർത്ഥികൾക്ക് 10,000 രൂപ വീതം കാഷ് അവാർഡ്

 രജിസ്‌ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മികച്ച അവസരം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ഓൺലൈൻ പരീക്ഷാ പരിശീലന പദ്ധതിക്ക് കേരളകൗമുദി തുടക്കമിടുന്നു. ഇൗ വർഷം ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് കേരളകൗമുദി മുൻ ചെയർമാൻ മാധവി സുകുമാരന്റെ സ്‌മരണയ്‌ക്കായി രൂപീകരിച്ച മാധവി സുകുമാരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള പദ്ധതി. ഉന്നത പഠന- പരിശീലന രംഗത്തെ പ്രമുഖരായ കരിയർ അനലിറ്റക്കയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് നാളെ മുതൽ രജിസ്റ്റർ ചെയ്യാം.

പത്രപ്രവർത്തനത്തെ സാമൂഹിക മാറ്റത്തിനും സാമൂഹിക മുന്നേറ്റത്തിനും ഉപകരണമാക്കിയ കേരളകൗമുദിയുടെ ആഭിമുഖ്യത്തിലുള്ള നവീന വിദ്യാഭ്യാസ പദ്ധതിയിൽ പരിശീനത്തിന് 24 മണിക്കൂറും അവസരം ലഭിക്കുമെന്നതാണ് പ്രത്യേകത. സൗകര്യപ്രദമായ സമയം വിദ്യാർത്ഥികൾക്കുതന്നെ തിരഞ്ഞെടുക്കാം. 2019 ലെ IIT-JEE ഒാൺലൈൻ പരീക്ഷകൾക്കുള്ള പരിശീലന പരിപാടി നാളെ ആരംഭിക്കും. മാർച്ച് 31 നാണ് മാതൃകാ പരീക്ഷ (മോക്ക് ടെസ്റ്റ്). ഏപ്രിൽ ഒന്നിന് ഫലം പ്രഖ്യാപിക്കും.

മോക്ക് ടെസ്റ്റിൽ 85 ശതമാനത്തിലധികം സ്കോർ നേടുന്ന 10 വിദ്യാർത്ഥികൾക്ക് 10,000 രൂപ കാഷ് അവാർഡ് ലഭിക്കും. ഈ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകൾക്കും പ്രത്യേക ഉപഹാരം നൽകും.

www.keralakaumudi.com എന്ന വെബ് സൈറ്റിൽ നാളെ മുതൽ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക്: :

75598 95555, 99461 08421