തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ബാറിന് സമീപം അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി പത്തരയ്ക്ക് ബാർ അടയ്ക്കുന്നതിനിടെയാണ് ബാറിന്റെ കാർ പോർച്ചിൽ അൻപത് വയസ് തോന്നിക്കുന്ന അജ്ഞാതനെ അബോധാവസ്ഥയിൽ കണ്ടത്. ബാർ ജീവനക്കാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചശേഷം 108ൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. ഷർട്ടും മുണ്ടുമാണ് വേഷം. കൈവശം ആകെയുണ്ടായിരുന്നത് പന്ത്രണ്ട് രൂപയാണെന്നും മദ്യപാനിയായിരുന്നുവെന്നുവെന്നും പൊലീസ് പറഞ്ഞു . മരണ കാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ . ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫോർട്ട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.ഫോൺ: 2461105.