rr

പാറശാല : പാറശാല പഞ്ചായത്തും പരശുവയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ കുടുംബ സംഗമം കെ.ആൻസലൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. 200ലധികം രോഗികൾക്ക് സൗജന്യ കിറ്റ് വിതരണം അദ്ദേഹം വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, ജില്ലാ പഞ്ചായത്തംഗം എസ്.കെ.ബെൻഡാർവിൻ ,മെഡിക്കൽ ആഫീസർ ബി. വി അനിത, പഞ്ചായത്തംഗങ്ങളായ അനി ആന്റണി,കെ.ലോറൻസ്,എസ്.സുരേന്ദ്രൻ, എ. രാജമ്മ,മിനി വിജയകുമാർ,കെൻസി ലാലി,സാവിത്രി കുമാരി,സി.സുശീല,പി.എ.നീല,ഫ്രീജ,ബ്ലോക്ക് പഞ്ചായത്തംഗം കെ.നിർമ്മലകുമാരി,ഡോ.മാത്യു, ഡോ.അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ ശശി എന്നിവർ സംസാരിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. സെയ്ദലി സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ ബി സാബു നന്ദിയും പറഞ്ഞു.തദവസരത്തിൽ മികച്ച പാലിയേറ്റീവ് കെയർ പ്രവർത്തനം നടത്തിയ സിസ്റ്റർ റീനയെയും,ഡ്രൈവർ അൻവറിനെയും ആദരിച്ചു.