തിരുവനന്തപുരം: അമ്പൂരി ചാക്കപ്പാറയിൽ ആദിവാസികളായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിപ്പരിക്കേല്പിച്ച ആർ.എസ്.എസുകാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ കൃത്യമായ പൊലീസ് അന്വേഷണം നടത്തി കുറ്റവാളികളായ മുഴുവൻ ആർ.എസ്.എസുകാരെയും പിടികൂടണം. ആർ.എസ്.എസുകാരുടെ ആക്രമണത്തിൽ നാല് യുവാക്കൾക്കും ഗുരുതരമായ പരിക്കാണ് ഏറ്റിരിക്കുന്നത്. അവിടെ സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന ആർ.എസ്.എസിന്റെ ഫാസിസ്റ്റ് നിലപാട് വച്ചു പൊറുപ്പിക്കാനാവില്ല. ഇതിനെ ശക്തിയായി ചെറുക്കുക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.