പോത്തൻകോട് : ഭാരതത്തിലെ സുപ്രധാന മതേതര കേന്ദ്രങ്ങളിലൊന്നാണ് ശാന്തിഗിരി ആശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശാന്തിഗിരി ആശ്രമത്തിൽ നടന്ന പൂജിതപീഠം സമർപ്പണാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉദാത്തമായ മതേതര മാനവികത ഉയർത്തിപ്പിടിക്കുന്ന ആത്മീയ സംവിധാനമാണ് ശാന്തിഗിരി ആശ്രമത്തിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ശ്രീലങ്കൻ പാർലമെന്റ് അംഗം സുശാന്ത പുഞ്ചനിലമെ, പ്രൊവിൻഷ്യൽ കൗൺസിൽ അംഗം കിത്സിരി കഹത്തപിത്തിയ, ജപ്പാനിലെ ഡോ. റൊസെല്ലാ കമ്പനി ഡയറക്ടർ തോമോയൂക്കി തകേദ, ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ്, ചലച്ചിത്ര സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ, ഛായാഗ്രാഹകൻ എസ്. കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ചന്ദ്രൻ, ഷാനിബ ബീഗം തുടങ്ങിയവർ പ്രസംഗിച്ചു. വിവിധമേഖലകളിൽ അവാർഡ് നേടിയ അനിൽ ചേർത്തല, എസ്. ബിജോയ്, ഡോ. സ്വപ്നാ ശ്രീനിവാസൻ, എന്നിവരെ മന്ത്രി ആദരിച്ചു. 'ഉമ്മിണിതങ്കം' പ്രത്യേക പതിപ്പിന്റെ പ്രകാശനവും നടന്നു. സ്വാമി നവനന്മ ജ്ഞാനതപസ്വി സ്വാഗതവും ഡോ. കെ.എൻ. ശ്യാമപ്രസാദ് നന്ദിയും പറഞ്ഞു.
വൈകിട്ട് അഞ്ചിന് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ അർദ്ധവാർഷിക കുംഭമേള നടന്നു. യജ്ഞശാലയിൽ നിന്ന് ആരംഭിച്ച കുംഭമേള ഘോഷയാത്ര ആശ്രമ സമുച്ചയം വലംവച്ച് ഗുരുപാദങ്ങളിൽ സമർപ്പിച്ചു. തുടർന്ന് രാത്രി ഒൻപതുമുതൽ വിവിധ കലാപരിപാടികൾ നടന്നു. ഇന്ന് രാവിലെ എട്ടിന് ശാന്തിഗിരി യൂത്ത് സമ്മിറ്റ്- 2019 നടക്കും.
ക്യാപ്‌ഷൻ: 1.ശാന്തിഗിരിയിൽ ഇന്നലെ നടന്ന പൂജിതപീഠം സമർപ്പണസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. സി. ദിവാകരൻ എം.എൽ.എ, സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ശ്രീലങ്കൻ പാർലമെന്റ് അംഗം സുശാന്ത പുഞ്ചനിലമെ, പ്രൊവിൻഷ്യൽ കൗൺസിൽ അംഗം കിത്സിരി കഹത്തപിത്തിയ, ജപ്പാനിലെ ഡോ. റൊസെല്ലാ കമ്പനി ഡയറക്ടർ തോമോയൂക്കി തകേദ, ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ്, ചലച്ചിത്ര സംവിധായകരായ വി.എ. ശ്രീകുമാർ മേനോൻ, ഛായാഗ്രാഹകൻ എസ്. കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ചന്ദ്രൻ, ഷാനിബ ബീഗം തുടങ്ങിയവർ സമീപം.
2. പൂജിതപീഠം സമർപ്പണത്തോടനുബന്ധിച്ച് ഇന്നലെ ശാന്തിഗിരിയിൽ നടന്ന അർദ്ധവാർഷിക കുംഭമേള