samskkarika-sammelanam

കല്ലമ്പലം: വെള്ളൂർക്കോണം മുസ്ലിം ജുമാഅത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജുമാ അത്ത് പ്രസിഡന്റ് അബ്ദുൾ ഹക്കീം ഹാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു ബംഗ്ലാവിൽ സ്വാഗതം പറഞ്ഞു. അബ്ദുൽ ജലീൽ മൗലവി ഇമാം നാവായിക്കുളം, മുഹമ്മദ്‌ ജൗഹരി അൽ അസ്ഹരി ഇമാം മരുതിക്കുന്ന്‍, മുഹമ്മദ്‌ സലിം മന്നാനി ഇമാം പുന്നോട്, അബുഷമ്മാസ് ഇസ്ഹാഖ് ബാഖവി ഇമാം വെള്ളൂർക്കോണം എന്നിവർ ആശംസയും, എസ്. നിസാർ (ജോ.സെക്ര) കൃതജ്ഞതയും പറഞ്ഞു. ഇന്ന്‍ രാവിലെ മുതൽ സൗജന്യ ക്യാൻസർ രോഗ നിർണയ മെഡിക്കൽ ക്യാമ്പ് നടക്കും.